വീണ്ടും ചക്കക്കൊമ്പന്‍: ശാന്തന്‍പാറ തോണ്ടിമലയില്‍ വീട് തകര്‍ത്തു
വീണ്ടും ചക്കക്കൊമ്പന്‍: ശാന്തന്‍പാറ തോണ്ടിമലയില്‍ വീട് തകര്‍ത്തു
ഇടുക്കി: ശാന്തന്‍പാറ തോണ്ടിമലയില്‍ കാട്ടുകൊമ്പന്‍ ചക്കക്കൊമ്പന്‍ വീട് തകര്‍ത്തു. തോണ്ടിമല ഇടിഗര്‍ എസ്റ്റേറ്റിലെ സന്തോഷ് രാജിന്റെ വീടാണ് തകര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് കാട്ടാന ആക്രമണം. വീടിന്റെ ഒരുമുറിയുടെ ഭിത്തിയും ജനാലയും നിലംപൊത്തി. വീട്ടുപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സന്തോഷും കുടുംബാംഗങ്ങളും തമിഴ്‌നാട്ടിലായിരുന്നു. സന്തോഷ്, ഭാര്യ ഷിബി, അമ്മ കന്നിയമ്മാള്‍, മകന്‍ ലിയോണ്‍സ് എന്നിവരാണ് ഇവിടെ താമസിക്കുന്നത്. 10 വര്‍ഷം മുമ്പും ഇദ്ദേഹത്തിന്റെ വീട് കാട്ടാന തകര്‍ത്തിരുന്നു. അന്ന് പുല്ലുമേഞ്ഞിരുന്ന വീടിന്റെ അതേ മുറിയാണ് ഇത്തവണയും തകര്‍ത്തത്. അന്ന് കുടുംബാംഗങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വീടിന് കേടുപാടുണ്ടാക്കിയശേഷം സമീപത്തെ തോട്ടത്തിലെ ഏലച്ചെടികളും നശിപ്പിച്ചു. നാട്ടുകാര്‍ ബഹളമുണ്ടാക്കിയാണ് കാട്ടാനയെ തുരത്തിയത്. മാസങ്ങളായി തോണ്ടിമല, പന്നിയാര്‍ മേഖലകളില്‍ കാട്ടാന ശല്യം വര്‍ധിച്ചിട്ടുണ്ട്.
What's Your Reaction?

