ഇടുക്കി- ചെറുതോണി ഡാമുകള്‍ നടന്ന് ആസ്വദിച്ച് കാണാം: മണിക്കൂറില്‍ 500 പേര്‍ക്ക് പ്രവേശനം: ചെറുതോണി ഡാമിന്റെ കവാടത്തില്‍ ടിക്കറ്റ് കൗണ്ടര്‍ തുറന്നു
ഇടുക്കി- ചെറുതോണി ഡാമുകള്‍ നടന്ന് ആസ്വദിച്ച് കാണാം: മണിക്കൂറില്‍ 500 പേര്‍ക്ക് പ്രവേശനം: ചെറുതോണി ഡാമിന്റെ കവാടത്തില്‍ ടിക്കറ്റ് കൗണ്ടര്‍ തുറന്നു
ഇടുക്കി: ഇടുക്കി- ചെറുതോണി അണക്കെട്ടുകള്‍ നടന്നും ബഗ്ഗി കാറുകളിലും സന്ദര്‍ശനം നടത്താം. ഓണ്‍ലൈനായും ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തില്‍നിന്ന് ടിക്കറ്റുകള്‍ ലഭിക്കും. മണിക്കൂറില്‍ 500 പേര്‍ക്ക് വീതമാണ് പ്രവേശനം. ഒരുദിവസം 1200 പേര്‍ക്കും ബഗ്ഗി കാറുകളില്‍ പ്രവേശനം അനുവദിക്കും. പ്രതിദിനം ആകെ 3700 പേര്‍ക്കാണ് സന്ദര്‍ശനാനുമതി. സന്ദര്‍ശകര്‍ക്ക് കനത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. മൊബൈല്‍ ഫോണോ ക്യാമറയോ അനുവദിക്കില്ല. അണക്കെട്ടിന്റെ പരിധിയില്‍ ഡ്രോണ്‍ പറത്താനും അനുമതിയില്ല.
ബഗ്ഗി കാറില്‍ ഒരാള്‍ക്ക് 150 രൂപയാണ് ഫീസ്. 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. 5 മുതല്‍ 12 വയസ് വരെയുള്ളവര്‍ക്ക് 30 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമാണ് നടന്നുകാണുന്നതിനുള്ള ചാര്‍ജ്. രാവിലെ 9.30ഓടെ ടിക്കറ്റ് കൗണ്ടര്‍ തുറക്കും. 10 മുതല്‍ വൈകിട്ട് 4 വരെ പ്രവേശന പാസ് ലഭിക്കും. 5.30 ഓടെ സന്ദര്‍ശകരെ പുറത്തിറക്കി ഗേറ്റ് അടയ്ക്കും. വനംവകുപ്പിന്റെ ബോട്ട് സവാരി തുടരും. അതേസമയം കെഎസ്ഇബിയുടെ ബോട്ട് സവാരി ഉണ്ടാകില്ല.
ചെറുതോണിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, വ്യാപാരികള്‍ക്ക് ആദ്യ പാസ് നല്‍കി ഉദ്ഘാടനംചെയ്തു. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സൈനബ, ഹൈഡല്‍ ടൂറിസം മേധാവി ജോയല്‍ തോമസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ രാഹുല്‍ രാജശേഖരന്‍, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, റോമിയോ സെബാസ്റ്റ്യന്‍, ഷിജോ തടത്തില്‍, സാജന്‍ കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?

