100 വയസുകാരി ചെമ്മണ്ണാര്‍ കല്ലംപ്ലാക്കല്‍ മറിയത്തെ ആദരിച്ച് കോണ്‍ഗ്രസ്
100 വയസുകാരി ചെമ്മണ്ണാര്‍ കല്ലംപ്ലാക്കല്‍ മറിയത്തെ ആദരിച്ച് കോണ്‍ഗ്രസ്
ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആദരിച്ചു. 100 വയസുകാരി ചെമ്മണ്ണാര്‍ കല്ലംപ്ലാക്കല്‍ മറിയത്തെയാണ് നേതാക്കള്‍ വീട്ടിലെത്തി ആദരിച്ചത്. ആധാര്‍ കാര്‍ഡില്‍ ജനിച്ച വര്‍ഷം 1919 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, 1912ല്‍ ജനിച്ചതെന്നാണ് ജന്മനാടായ എടക്കുന്നില്‍നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് മക്കളായ അച്ചാമ്മയും ഫിലോമിനയും പറയുന്നു. 5 തലമുറകള്‍ക്കൊപ്പം ജീവിച്ച മറിയത്തിന് 2 ആണ്‍മക്കളും 7 പെണ്‍മക്കളുമുണ്ട്. മക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ ആകെ അംഗസംഖ്യ 93 ആണ്.
മക്കളായ അച്ചാമ്മയ്ക്കും ഫിലോമിനക്കുമൊപ്പം ചെമ്മണ്ണാറിലാണ് മറിയം താമസിക്കുന്നത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത മറിയം പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കും. ഉടന്‍ ഒരുഗ്ലാസ് പച്ചവെള്ളം നിര്‍ബന്ധമാണ്. അതിനുശേഷം പ്രാര്‍ഥിക്കും. വൈകിട്ട് കിടക്കുമ്പോഴും ഇങ്ങനെ തന്നെ. കണ്ണട ഇല്ലാതെ ബൈബിളും പത്രവും ദിവസവും വായിക്കും. നാട്ടിലെ വിശേഷങ്ങളും ബന്ധുക്കളോട് പങ്കുവയ്ക്കാറുണ്ട്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടിബിന്‍ പി ജോര്‍ജ്, നേതാക്കളായ ബെന്നി തുണ്ടത്തില്‍, സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍, ബാബു മേലാളത്ത്, സെബാസ്റ്റ്യന്‍ അഞ്ചുമനയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

