അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി

Nov 7, 2025 - 15:17
 0
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി
This is the title of the web page

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ വിമര്‍ശിച്ച് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. സര്‍ക്കാരിന്റെ പ്രഖ്യാപനം പല ആനുകൂല്യങ്ങളും ഇല്ലാതാക്കുമെന്ന് ആദിവാസി കുടുംബങ്ങള്‍ക്ക് ആശങ്കയുണ്ട്. അതിദരിദ്രരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താതെയുള്ള പൊള്ളയായ പ്രഖ്യാപനം മാത്രമാണിതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ആദിവാസി കുടുംബങ്ങളില്‍ ഭൂരിഭാഗവും എഎവൈ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇപ്പോഴത്തെ പ്രഖ്യാപനത്തിലൂടെ ഇവരുടെ റേഷന്‍വിഹിതം വെട്ടിക്കുറക്കുമോയെന്ന് ആശങ്കയുണ്ട്. ആശ്രയ പാലിയേറ്റീവ് സൗജന്യ ചികിത്സ, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, അമ്മമാര്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന പ്രത്യേക പരിരക്ഷകള്‍, എന്‍എച്ച്എം പോലുള്ള പദ്ധതികള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭവന പദ്ധതികള്‍ തുടങ്ങിയവ നഷ്ടമാകുമോയെന്നും ഭയപ്പെടുന്നതായി നേതാക്കള്‍ പറയുന്നു.
5 ലക്ഷത്തിലധികം അതിദരിദ്രര്‍ ഉണ്ടെന്നിരിക്കെ പ്രത്യേക പദ്ധതികളോ പാക്കേജുകളോ നടപ്പാക്കാതെ എങ്ങനെയാണ് മുക്തരാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അതിദരിദ്രര്‍ ഇല്ലെന്നുകണ്ടെത്തിയ സര്‍ക്കാരിന്റെ വിവര ശേഖരണവും പുറത്തുവിടണം. ഇപ്പോഴത്തെ പ്രഖ്യാപനം പട്ടികജാതി, വര്‍ഗ വിഭാഗക്കാരുടെ സമഗ്രവികസന പദ്ധതികള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയാല്‍ പ്രക്ഷോഭം നടത്തുമെന്നും ജില്ലാ പ്രസിഡന്റ് കെ എന്‍ മണി, സുകുമാരന്‍ കുന്നുംപുറത്ത്, സുബി കുന്തളായില്‍, കെ പി പ്രദീപ് എന്നിവര്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow