പുരോഗമന കലാസാഹിത്യ സംഘം നരിയമ്പാറ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു: 'ജീവിതപ്പച്ചകള്‍' പ്രകാശനംചെയ്തു
പുരോഗമന കലാസാഹിത്യ സംഘം നരിയമ്പാറ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു: 'ജീവിതപ്പച്ചകള്‍' പ്രകാശനംചെയ്തു
ഇടുക്കി: പുരോഗമന കലാസാഹിത്യ സംഘം നരിയമ്പാറ യൂണിറ്റ് കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. ടി കെ വാസു അധ്യക്ഷനായി. ടി എ രാജന്‍ എഴുതിയ 'ജീവിതപ്പച്ചകള്‍' എന്ന നോവല്‍ സംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ പ്രകാശനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം സി ബോബന്‍ പുസ്തകം ഏറ്റുവാങ്ങി. മഞ്ജു ഷേണ്‍കുമാര്‍, അനിത റെജികുമാര്‍, കവി കെ ആര്‍ രാമചന്ദ്രന്‍, സി ആര്‍ മുരളി, ആര്‍ മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?