അടിമാലി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍ 12 മുതല്‍
അടിമാലി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍ 12 മുതല്‍
ഇടുക്കി: അടിമാലി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ വാര്‍ഷിക പെരുന്നാളും ദൈവമാതാവിന്റെ സുനോറോ വണക്കവും പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളും 12, 13, 14 തീയതികളില്‍ നടക്കും. ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മോര്‍ അഫ്രേം മെത്താപ്പോലീത്ത എന്നിവര്‍ കാര്‍മികത്വം വഹിക്കും.
12ന് രാവിലെ പ്രഭാത പ്രാര്‍ഥന, മൂന്നിന്‍മേല്‍ കുര്‍ബാന എന്നിവയ്ക്കുശേഷം കൊടിയേറ്റ്, വൈകിട്ട് സന്ധ്യാപ്രാര്‍ഥനയും മതസൗഹാര്‍ദ്ദ സന്ധ്യയും. 13ന് രാവിലെ പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന. വൈകിട്ട് 5.30ന് സന്ധ്യാപ്രാര്‍ഥനയും പ്രസംഗവും, 7ന് സൂനോറോ വണക്കവും പ്രദക്ഷിണവും, തുടര്‍ന്ന് നേര്‍ച്ചസദ്യ, കരിമരുന്ന് പ്രയോഗം. 14ന് രാവിലെ പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം മാത്യൂസ് മോര്‍ അഫ്രേം മെത്താപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന, തുടര്‍ന്ന് സൂനോറോ വണക്കം, നെയ്യപ്പനേര്‍ച്ച, പ്രദക്ഷിണം, നേര്‍ച്ചസദ്യ, ലേലം. വികാരി ഫാ. എല്‍ദോ വര്‍ഗീസ് ആര്യപ്പിള്ളില്‍, സഹവികാരി ഫാ. ജോബിന്‍ മര്‍ക്കോസ് മൈലാത്തോട്ടത്തില്‍, കെ സി ജോര്‍ജ്, സജീവ് ടി ബി, പി വി ഏലിയാസ്, സജി മാത്യു, ടൈറ്റസ് കെ അബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?

