സമരവീര്യത്തിന്റെ ആവേശമായി കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം
സമരവീര്യത്തിന്റെ ആവേശമായി കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം

കട്ടപ്പന : സമാനതകളില്ലാത്ത സമരത്തിന്റെ അമര സ്‍മരണ പുതുക്കി കട്ടപ്പനയിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം കട്ടപ്പനയിൽ നടത്തി. ദിനാചരണത്തിന്റെ ഭാഗമായി പൊതുസമ്മേളനവും ബഹുജന റാലിയും സംഘടിപ്പിച്ചു .സമ്മേളനം ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു.
സമാനതകളില്ലാത്ത സമരത്തിന്റെ അമര സ്‍മരണ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ആചരിച്ചു. വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരിക്കാനുള്ള കോൺഗ്രസ് സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ സമരം നയിച്ചതിന് രക്തസാക്ഷിത്വം വരിച്ച ധീരരുടെ ഓർമ പുതുക്കിയാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ റാലിയും പൊതു സമ്മേളനവും നടത്തി. ഇടുക്കികവലയിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു. തുടർന്ന് കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഫൈസൽ ജാഫർ അധ്യക്ഷനായ യോഗത്തിൽ ബ്ലോക്ക് ട്രഷറർ ജോബി എബ്രഹാം, നിയാസ് അബു, എസ് കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
What's Your Reaction?






