അടിമാലി ടൗണ്‍ പരിസരത്ത് മുഖംമൂടി ധരിച്ച അജ്ഞാതന്‍ ആശങ്ക പരത്തുന്നു

  അടിമാലി ടൗണ്‍ പരിസരത്ത് മുഖംമൂടി ധരിച്ച അജ്ഞാതന്‍ ആശങ്ക പരത്തുന്നു

Apr 25, 2025 - 13:13
 0
  അടിമാലി ടൗണ്‍ പരിസരത്ത് മുഖംമൂടി ധരിച്ച അജ്ഞാതന്‍ ആശങ്ക പരത്തുന്നു
This is the title of the web page

ഇടുക്കി: അടിമാലി ടൗണിലെ ഇടവഴിയില്‍ മുഖംമൂടി ധരിച്ച് ചുറ്റിത്തിരിയുന്ന അജ്ഞാതന്‍ പ്രദേശവാസികളില്‍ ആശങ്ക പരത്തുന്നു. വീടുകളിലെ സിസിടിവി ക്യാമറയിലാണ് രാത്രികാലങ്ങളില്‍ അജ്ഞാതന്‍ നടന്നുനീങ്ങുന്ന ദൃശ്യം പതിഞ്ഞത്. നിലവില്‍ ഈ ഭാഗത്ത് മോഷണങ്ങള്‍ ഒന്നും നടന്നിട്ടില്ല. വീടുകളുടെ കോമ്പൗണ്ടിനുള്ളില്‍ കയറി ജനാലകളുടെ ഭാഗത്ത് ചുറ്റി തിരിയുന്നതായി പരാതിയുണ്ട്. ഒരു വീട്ടില്‍ വിരിച്ചിട്ടിരുന്ന വസ്ത്രങ്ങള്‍ മറ്റൊരു വീട്ടില്‍ നിന്ന് കണ്ടെത്തിയതോടെയാണ് പ്രദേശവാസികളില്‍ സംശയം ഉയര്‍ന്നത്. തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് അജ്ഞാതന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആശങ്ക അകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow