റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഭാരവാഹികളുടെ സ്ഥാനാരോഹണവും പദ്ധതി ഉദ്ഘാടനവും 12ന്

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഭാരവാഹികളുടെ സ്ഥാനാരോഹണവും പദ്ധതി ഉദ്ഘാടനവും 12ന്

Jul 11, 2026 - 17:46
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഭാരവാഹികളുടെ സ്ഥാനാരോഹണവും പദ്ധതി ഉദ്ഘാടനവും 12ന്
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഭാരവാഹികളുടെ സ്ഥാനാരോഹണവും പദ്ധതി ഉദ്ഘാടനവും ഞായര്‍ വൈകിട്ട് ആറിന് കട്ടപ്പന ടൗണ്‍ഹാളില്‍ നടക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കഴി ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് ഡോ. വിനോദ് കുമാര്‍ അധ്യക്ഷനാകും. പുതിയ പ്രസിഡന്റായി സിബിച്ചന്‍ ജോസഫ്, സെക്രട്ടറിയായി ജോസഫ് ജോണ്‍ എന്നിവര്‍ ചുമതലയേല്‍ക്കും.
കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ആരംഭിച്ചിരുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ പരിപാടി, ഭവന നിര്‍മാണം, കമ്പ്യൂട്ടര്‍ പാഠ്യപദ്ധതികള്‍, സര്‍ഗാത്മക വികസന പരിപാടികള്‍, ഇ- മാലിന്യ സംസ്‌കരണം, സ്‌കൂളുകളിലും പൊതുസ്ഥാപനങ്ങളിലും മഴവെള്ള സംഭരണം, കുടിവെള്ള വിതരണം, കരിയര്‍ ഗൈഡന്‍സ് പരിപാടികള്‍ എന്നിവ നടപ്പാക്കും.
കട്ടപ്പന ഓക്‌സീലിയം, പുളിയന്‍മല കാര്‍മല്‍, ചക്കുപള്ളം മേരിമാതാ, വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂളുകളില്‍ ഇന്ററാക്ട് ക്ലബ്ബുകളും കുട്ടിക്കാനം മരിയന്‍ കോളേജില്‍ യുവജനങ്ങള്‍ക്കായി റോട്ടറാക്ട് ക്ലബ്ബുകളും ആരംഭിക്കും. പുതിയ അംഗങ്ങള്‍ക്കായി ഇന്‍ഡക്ടന്‍ സെറിമണിയും നടക്കും.
റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് വിശിഷ്ടാതിഥിയാകും. ഡിസ്ട്രിക്ട് ഗവര്‍ണര്‍ യൂനസ് സിദ്ധിഖ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു എബ്രഹാം, ജേക്കബ് കല്ലറയ്ക്കല്‍, സജോ ജോസഫ്, സി ആര്‍ ഷാജി, മനോജ് അഗസ്റ്റിന്‍, സാന്റി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സിബിച്ചന്‍ ജോസഫ്, ജോസഫ് ജോണ്‍, ബൈജു എബ്രഹാം, ജോസഫ് പി എം, വിനോദ് കുമാര്‍, ബൈജു ജോസ്, ജോസഫ് തോമസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow