അടിമാലി പീച്ചാട് ഏലത്തോട്ടത്തില്‍ നൂറ് കിലോയിലധികം പച്ചഏലക്ക മോഷണം പോയി

അടിമാലി പീച്ചാട് ഏലത്തോട്ടത്തില്‍ നൂറ് കിലോയിലധികം പച്ചഏലക്ക മോഷണം പോയി

Jul 11, 2026 - 17:41
 0
അടിമാലി പീച്ചാട് ഏലത്തോട്ടത്തില്‍ നൂറ് കിലോയിലധികം പച്ചഏലക്ക മോഷണം പോയി
This is the title of the web page

ഇടുക്കി: പീച്ചാട് പ്ലാമല റോജി ചെറുകോടിന്റെ ഉടമസ്ഥതയിലുള്ള രവി എസ്റ്റേറ്റില്‍നിന്ന് ഏലക്ക മോഷണം പോയി. ചെടിയുടെ ശരം സഹിതം പിഴുതെടുത്താണ് മോഷ്ടാക്കള്‍ ഏലക്ക കവര്‍ന്നത്. തോട്ടത്തില്‍നിന്നും നൂറ് കിലോയിലധികം പച്ച ഏലക്ക മോഷണം പോയതായാണ് കണക്കാക്കുന്നത്. വിപണിയില്‍ ഏലക്കായ്ക്ക് വില വര്‍ധിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് മോഷണം പെരുകുന്നത്. നിലവില്‍ പച്ചഏലക്ക കിലോയ്ക്ക് 550 രൂപയും ഉണക്ക ഏലക്ക 3000 രൂപയുമാണ് വില. തോട്ടത്തില്‍ ശരങ്ങള്‍ മുറിച്ചിട്ട നിലയില്‍ കിടക്കുന്നത് കണ്ട് ഉടമസ്ഥന്‍ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്. ശരം സഹിതം നശിപ്പിച്ചതിനാല്‍ വരും വര്‍ഷങ്ങളിലെ ആദായവും കര്‍ഷകന് നഷ്ടമാകും. പീച്ചാട്, പ്ലാമല തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ എസ്റ്റേറ്റുകളില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഏലക്ക മോഷണം തുടര്‍ക്കഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. മോഷണത്തെക്കുറിച്ച് ഉടമസ്ഥന്‍ റോജി അടിമാലി പൊലീസില്‍ പരാതി നല്‍കി. കവര്‍ച്ച വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കണമെന്നും മോഷ്ടാക്കളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow