രാജകുമാരിയില്‍ വയോധികന് നേരെ അക്രമം: പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി
രാജകുമാരിയില്‍ വയോധികന് നേരെ അക്രമം: പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

ഇടുക്കി: രാജകുമാരിയില്‍ വയോധികനെ വീട് കയറി ആക്രമിച്ചതായി പരാതി. വെള്ളംചേരിയില്‍ പാപ്പച്ചനാണ് മര്‍ദനമേറ്റത്. സമീപവാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ട് നടപടിയില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ 13നാണ് സംഭവം. പാപ്പച്ചന്‍ ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ്. ജോലിക്ക് പോകാനാകാതെ വീട്ടില്‍ കഴിയുന്ന ഇദ്ദേഹത്തെ സമീപവാസി വീട്ടില്‍ കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഭാര്യ ഓമനയും മര്‍ദനത്തിനിരയായി. അസഭ്യം പറയുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എന്നാല്‍ രാജാക്കാട് സ്റ്റേഷനില്‍ രണ്ടുതവണ പരാതി നല്‍കിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പാപ്പച്ചന്‍ പറയുന്നു.
What's Your Reaction?






