ഏലത്തോട്ടങ്ങളിലെ ആഫ്രിക്കന്‍ ഒച്ച് ശല്യം: ബൈസണ്‍വാലിയില്‍ കാര്‍ഷിക സര്‍വകലാശാലാ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി
ഏലത്തോട്ടങ്ങളിലെ ആഫ്രിക്കന്‍ ഒച്ച് ശല്യം: ബൈസണ്‍വാലിയില്‍ കാര്‍ഷിക സര്‍വകലാശാലാ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി
ഇടുക്കി: ബൈസണ്‍വാലിയില്‍ ഏലത്തോട്ടങ്ങളിലെ ആഫ്രിക്കന്‍ ഒച്ചുകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ കാര്‍ഷിക സര്‍വകലാശാലാ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. ആത്മ പദ്ധതിയുടെ ഭാഗമായി ശാസ്ത്രജ്ഞരും കൃഷി വിജ്ഞാന വ്യാപന പ്രവര്‍ത്തകരും ചേര്‍ന്നാണ് ഫീല്‍ഡ് പരിശോധന നടത്തിയത്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഡോ. നാരായണ ആര്‍ നേതൃത്വം നല്‍കിയ സംഘം ഒച്ചുകളുടെ ശല്യം രൂക്ഷമായ തോട്ടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തി. ഒച്ചുകളെ ശാസ്ത്രീയമായി ഭക്ഷ്യക്കെണികള്‍ ഉപയോഗിച്ച് ആകര്‍ഷിച്ച് നശിപ്പിക്കാനുള്ള രീതികള്‍ സംഘം കാണിച്ചുകൊടുത്തു. ആദ്യകാലങ്ങളില്‍ മുട്ടുകാട് പ്രദേശങ്ങളില്‍ മാത്രമായിരുന്ന ഒച്ചുകളുടെ സാന്നിധ്യം പിന്നീട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലേക്ക് കൂടി വ്യാപിച്ചതിനെ തുടര്‍ന്നാണ് സംഘം എത്തിയത്. ഏലത്തോട്ടങ്ങളിലെ ഒച്ച് ശല്യം നിയന്ത്രിക്കുന്നതിന് കര്‍ഷകര്‍ കൂട്ടായി സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും തോട്ടത്തിലെ മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്ത് ശുചിത്വം പാലിക്കണമെന്നും ഡോ. നാരായണ നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാലുമോള്‍ സാബു, കൃഷി ഓഫീസര്‍ സ്മിത എസ് കുമാര്‍, പഞ്ചായത്തംഗം റോയിച്ചന്‍ കുന്നേല്‍, കൃഷി അസിസ്റ്റന്റ് ഷിബു ഇ കെ, ബ്ലോക്ക് തല ആത്മ സ്റ്റാഫ് അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
What's Your Reaction?