പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര: തമിഴ് തൊഴിലാളികള്‍ക്കും ഗുണകരം  

പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര: തമിഴ് തൊഴിലാളികള്‍ക്കും ഗുണകരം 

Jun 16, 2026 - 16:27
Jun 16, 2026 - 16:30
 0
പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര: തമിഴ് തൊഴിലാളികള്‍ക്കും ഗുണകരം  
This is the title of the web page

ഇടുക്കി: പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്രാപദ്ധതി തമിഴ്‌നാട്ടില്‍നിന്ന് ജില്ലയിലേയ്‌ക്കെത്തുന്ന തൊഴിലാളികള്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളാല്‍ ഉണ്ടാക്കുന്ന തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് ഒരുപരിധിവരെ തടയിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നെടുങ്കണ്ടം, കട്ടപ്പന,കുമളി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള സൗജന്യ യാത്ര ബസുകളുടെ പ്രയോജനം തമിഴ് തൊഴിലാളികളും ഉപയോഗപ്പെടുത്തി തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 12 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി തമിഴ്‌നാട്ടിലേയ്ക്ക് നടത്തുന്നത്. ഇതില്‍ 10 എണ്ണം ഓര്‍ഡിനറിയാണ്. രാവിലെയും വൈകിട്ടുമുള്ള സര്‍വീസുകള്‍ തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടും. കൃത്യസമയത്ത് തോട്ടങ്ങളിലെത്താന്‍ തൊഴിലാളി വാഹനങ്ങള്‍ മരണപ്പാച്ചില്‍ നടത്തുന്നത് ഹൈറേഞ്ചിലെ സ്ഥിരം കാഴ്ചയായിരുന്നു. ഇതിനും തടയിടാനാകുമെന്നാണ് പ്രതീക്ഷ. തൊഴിലാളികളെ  ചൂഷണം ചെയ്യുന്ന  ഇടനിലക്കാരുടെ ഇടപെടലിന് തടയിടാനും സാധിക്കും. തമിഴ് തൊഴിലാളികളും ഏറെ സന്തോഷത്തോടെയാണ് പ്രിയദര്‍ശിനി സര്‍വീസുകളെ സ്വീകരിച്ചത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow