പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര:  കോണ്‍ഗ്രസ്   ശാന്തന്‍പാറയില്‍  പ്രകടനം നടത്തി   

പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര:  കോണ്‍ഗ്രസ്   ശാന്തന്‍പാറയില്‍  പ്രകടനം നടത്തി   

Jun 16, 2026 - 15:48
 0
പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര:  കോണ്‍ഗ്രസ്   ശാന്തന്‍പാറയില്‍  പ്രകടനം നടത്തി   
This is the title of the web page

ഇടുക്കി: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച വി ഡി സതീശന്‍ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ശാന്തന്‍പാറയില്‍  പ്രകടനം നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എയ്ക്ക് സ്വീകരണവും സര്‍വകലാശാലാ റാങ്ക് ജേതാക്കളെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അക്ഷയ അനില്‍കുമാര്‍, എം.ജി സര്‍വകലാശാലയില്‍നിന്ന് എംഎസ്ഡബ്ല്യു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡെല്ല മെറിന്‍ ജോര്‍ജ് എന്നിവരെ എംഎല്‍എ പൊന്നാടയണിയിച്ച് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ബിജു വട്ടമറ്റം, സുരേഷ് ആശാരിപ്പറമ്പില്‍, ടി പി ഉമ്മര്‍, ബാബു താമരപ്പിള്ളില്‍, ആര്‍ വരദരാജന്‍, ടി പി തോമസ്, എന്‍ എം സണ്ണി, മണികണ്ഠന്‍, വേല്‍മുരുകന്‍, വിഷ്ണുപ്രിയ, ഗീതാ വരദരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow