ചിന്നക്കനാലിലെ ഉന്നതിയില്‍നിന്ന് ആളുകളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം തടയും: കെ സലിംകുമാര്‍
ചിന്നക്കനാലിലെ ഉന്നതിയില്‍നിന്ന് ആളുകളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം തടയും: കെ സലിംകുമാര്‍
ഇടുക്കി: ചിന്നക്കനാലില്‍ കട്ടാന ആക്രമണത്തില്‍ മരണങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് ഉന്നതിയില്‍ താമസിക്കുന്ന ആളുകളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തെ തടയുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍. ജനവാസ കേന്ദ്രങ്ങളിറങ്ങി നിലയുറപ്പിച്ചിട്ടുള്ള കാട്ടാനകളെ അവിടെനിന്ന് മാറ്റുന്നതിനുപകരം അവിടെ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ച് വന വിസ്തൃതി വര്‍ധിപ്പിക്കാന്‍ നടത്തുന്ന ഉദ്യോഗസ്ഥ- ഭൂമാഫിയ കൂട്ടുകെട്ടുകളുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവന്യുഭൂമി മാത്രമുള്ള ചിന്നക്കനാല്‍ വില്ലേജില്‍ ആനത്താരയുടെ പേരില്‍ കൃഷിക്കാരെയും - തൊഴിലാളികളെയും അവരുടെ കൃഷിഭൂമിയില്‍നിന്ന് താമസിക്കുന്ന വീടുകളില്‍നിന്ന് ഒഴിപ്പിച്ച് വനഭൂമിയാക്കുവാനുള്ള ബോധപൂര്‍വമായ നീക്കമാണ് വനംവകുപ്പ് ആരംഭിച്ചിരിക്കുന്നതെന്നും സലിംകുമാര്‍ കുറ്റപ്പെടുത്തി. ജില്ലയില്‍ അനുദിനം വര്‍ധിച്ചുവരുന്ന വന്യജീവി അക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി വനംവകുപ്പ് മന്ത്രി പങ്കെടുത്ത് സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
What's Your Reaction?