നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്ററില്‍ മുടങ്ങിക്കിടക്കുന്നത് ഏഴ് ഓര്‍ഡിനറി സര്‍വീസുകള്‍ 

നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്ററില്‍ മുടങ്ങിക്കിടക്കുന്നത് ഏഴ് ഓര്‍ഡിനറി സര്‍വീസുകള്‍ 

Jun 16, 2026 - 16:48
 0
നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്ററില്‍ മുടങ്ങിക്കിടക്കുന്നത് ഏഴ് ഓര്‍ഡിനറി സര്‍വീസുകള്‍ 
This is the title of the web page

ഇടുക്കി: കെഎസ്ആര്‍ടിസി നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്ററില്‍ മുടങ്ങിക്കിടക്കുന്നത് ഏഴ് ഓര്‍ഡിനറി സര്‍വീസുകള്‍. ആവശ്യത്തിന് ബസുകള്‍ ഇല്ലാത്തതും ജീവനക്കാരുടെ കുറവുമാണ് പ്രതിസന്ധിക്ക് കാരണം. അതേ സമയം ദീര്‍ഘദൂര സര്‍വീസുകളും അശാസ്ത്രീയമായ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളതെന്നാണ് ഉയരുന്ന ആരോപണം. 21 സര്‍വീസുകള്‍ ഉണ്ടായിരുന്ന നെടുങ്കണ്ടത്തുനിന്ന് നിലവില്‍  14 സര്‍വീസുകള്‍ മാത്രമാണുള്ളത്.  ഇതില്‍ നാലെണ്ണമാണ് ഓര്‍ഡിനറി സര്‍വീസുകള്‍. എന്നാല്‍ ഡിപ്പോയില്‍ അനുവദിച്ചിട്ടുള്ള ഏഴോളം ഓര്‍ഡിനറി സര്‍വീസുകള്‍ ഇനിയും നടത്താന്‍ സാധിച്ചിട്ടില്ല. ബസുകളുടെ അഭാവവും ജീവനക്കാരുടെ കുറവുമാണ് തിരിച്ചടിയായിരിക്കുന്നതെന്ന്  ഓപ്പറേറ്റിങ് സെന്റര്‍ ഇന്‍ ചാര്‍ജ് എം ബി ശ്രീനി പറഞ്ഞു. ഓപ്പറേറ്റിങ് സെന്ററിന്റെ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് ഉടുമ്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണു പറഞ്ഞു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow