വണ്ടന്‍മേട്ടില്‍ 50 കിലോ പച്ച ഏലക്ക മോഷ്ടിച്ച 2 പേര്‍ അറസ്റ്റില്‍
വണ്ടന്‍മേട്ടില്‍ 50 കിലോ പച്ച ഏലക്ക മോഷ്ടിച്ച 2 പേര്‍ അറസ്റ്റില്‍

ഇടുക്കി: വണ്ടന്‍മേട്ടില്‍ 50 കിലോ പച്ച ഏലക്ക മോഷ്ടിച്ച രണ്ടുപേര്‍ പിടിയിലല്‍. തേനി സ്വദേശി പാണ്ടിശ്വരനും വണ്ടന്‍മേട് വെയര്‍ഹൗസ് നഗറിലെ താമസക്കാരന്‍ കാര്‍ത്തിക്കുമാണ് പിടിയിലായത്.
വണ്ടന്‍മേട് മേഖലയില്‍ പച്ച ഏലക്ക മോഷണം വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നിരുന്നതിന്റെ അടിസ്ഥാനത്തില്‍ വണ്ടന്‍മേട് പൊലീസ് മേഖലയില്‍ ശക്തമായ പെട്രോളിങ് നടത്തിവരികയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മോഷ്ടിച്ച ഏലക്ക ഇവര്‍ ചേറ്റുകുഴിയിലെ കടയില്‍ വില്‍ക്കുകയും അവിടുന്ന് പൊലീസ് തൊണ്ടി മുതല്‍ കണ്ടെടുക്കുകയും ചെയ്തു. കടക്കാരന്‍ പ്രതികളെ തിരിച്ചറിഞ്ഞു. വണ്ടന്‍മേട് എസ്എച്ച്ഒ ഷൈന്‍ കുമാറിന്റെ നിര്‍ദേശാനുസരണം എസ്‌ഐമാരായ ബിനോയ് എബ്രഹാം, പ്രകാശ്. ജി., എഎസ്‌ഐമാരായ റെജി മോന്‍, ഷിജോ മോന്‍, എസ്‌സിപിഒമാരായ ജയ്മോന്‍, ജയന്‍, സിപിഒമാരായ ബിനു, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?






