പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍
പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

ഇടുക്കി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും സമൂഹമാധ്യമത്തിലൂടെ ചിത്രങ്ങള്‍ വാങ്ങിയെടുക്കുകയും ചെയ്ത യുവാവ് പിടിയിലായി. അറക്കുളം ആലാനിക്കല്‍ തോട്ടത്തില്‍ മണാങ്കല്‍ അനന്ദു(23) വാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ കേസിലാണ് അറസ്റ്റ്. ഇയാള്‍ പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. കുളമാവ് എസ്എച്ച്ഒ സന്തോഷ് സജീവ്, എഎസ്‌ഐ സൈനബ, സിപിഒ അരുണ്‍ എന്നിവര്‍ ചേര്‍ന്ന് യുവാവിനെ വീട്ടില്‍ നിന്ന് പിടികൂടുകയായിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?






