പ്രതിയെ വെറുതെ വിടുമെന്ന് അവര്‍ക്ക് നേരത്തെ അറിയാമായിരുന്നു: പെണ്‍കുട്ടിയുടെ അച്ഛന്‍
പ്രതിയെ വെറുതെ വിടുമെന്ന് അവര്‍ക്ക് നേരത്തെ അറിയാമായിരുന്നു: പെണ്‍കുട്ടിയുടെ അച്ഛന്‍

ഇടുക്കി ആലുവ കേസിലെ വിധി പോലെ മകളെ കൊലപ്പെടുത്തിയവന് വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛന്‍. പ്രതിയെ വെറുതെ വിടുമെന്ന് അവര്‍ക്ക് മുമ്പേ അറിയാമായിരുന്നു. കേസ് ശരിയായി ജഡ്ജ് മനസിലാക്കിയിട്ടില്ലാത്തതിനാലാണ് ഇത്തരമൊരു വിധി വന്നത്. കുറ്റിവാളിയെ കണ്ടുപിടിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ആദിത്യന്‍ പറഞ്ഞത് മാധ്യമങ്ങള്‍ക്കുമുമ്പില്‍ മാത്രമുള്ള പ്രഹസനമാണ്. സാഹചര്യ തെളിവുകള്‍ ഉള്ളതിനാലും കുറ്റവാളിക്ക് ശിക്ഷ ലഭിക്കുമെന്നുള്ളതുകൊണ്ടുമാണ് മറ്റ് അഭിഭാഷകര്‍ ഈ കേസ് എടുക്കാത്തത്. കോടതി വെറുതെ വിട്ടയാള്‍ തന്നെയാണ് യഥാര്‍ഥ പ്രതിയെന്നും സത്യം വീണ്ടും പുറത്തുവരുമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
What's Your Reaction?






