കാൽവഴുതി തോട്ടിൽ വീണ് യുവതി മരിച്ചു
കാൽവഴുതി തോട്ടിൽ വീണ് യുവതി മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് കലുങ്കിൽ നിന്ന് കാൽവഴുതി തോട്ടിലേക്ക് വീണ് യുവതി മരിച്ചു. നെടുങ്കണ്ടം വെളിയിൽ ഷെറിന്റെ ഭാര്യാ ആശ(26) ആണ് മരിച്ചത്.
കാറിൽ നിന്ന് ഇറങ്ങിയ യുവതി കൈവരിയില്ലാത്ത പാലത്തിൽ നിന്നും തോട്ടിലേക്കു വീഴുകയായിരുന്നു.
നെടുങ്കണ്ടം ചക്കകാനത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ആശയും ഭർത്താവും. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
What's Your Reaction?






