സാന്ത്വനം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ദേവികുളം മണ്ഡലം ഓഫീസ് അടിമാലിയില്‍ തുറന്നു
സാന്ത്വനം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ദേവികുളം മണ്ഡലം ഓഫീസ് അടിമാലിയില്‍ തുറന്നു

ഇടുക്കി: സാന്ത്വനം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ദേവികുളം മണ്ഡലം ഓഫീസ് അടിമാലിയില്‍ ജില്ലാ ചെയര്‍മാന്‍ സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ദേവികുളം താലൂക്കിന്റെ വിവിധ മേഖലകളിലുള്ള പാലിയേറ്റീവ് രോഗികള്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഓഫീസ് തുറന്നിട്ടുള്ളത്. ചടങ്ങില്‍ ദേവികുളം മണ്ഡലം ചെയര്‍മാന്‍ കെ കെ വിജയന്‍ അധ്യക്ഷനായി. ടി കെ ഷാജി, ആര്‍ ഈശ്വരന്‍, ചാണ്ടി പി അലക്‌സാണ്ടര്‍, കണ്‍വീനര്‍ വി ജി പ്രതീഷ് കുമാര്‍, മാത്യു ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






