മൂന്നാറില്‍ ഭീതി വിതച്ച് തെരുവ് നായകള്‍: 20 പേര്‍ക്ക് പരിക്ക്
മൂന്നാറില്‍ ഭീതി വിതച്ച് തെരുവ് നായകള്‍: 20 പേര്‍ക്ക് പരിക്ക്

ഇടുക്കി: മൂന്നാറില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 20 പേരെ തെരുവ് നായകള്‍ കടിച്ചുപരിക്കേല്‍പ്പിച്ചു. ഞായറാഴ്ച രാവിലെ 11നാണ് മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും നായകളുടെ ആക്രമണമുണ്ടായത്. സഞ്ചാരികളായ തമിഴ്നാട് സ്വദേശികള്‍, എറണാകുളം സ്വദേശികള്‍, മൂന്നാറിലെ വ്യാപാരികള്‍, പ്രദേശവാസികള്‍ എന്നിവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. മൂന്നാര്‍ സ്വദേശി ശക്തിവേല്‍(42), ദേവികുളം സ്വദേശികളായ സെല്‍വമാത(51), ബാബു(34), സിന്ധു(51), പ്രിയ ജോബി(45), ചെന്നൈ സ്വദേശി ത്യാഗരാജന്‍(36), ബൈസണ്‍വാലി സ്വദേശി സ്‌കറിയ(68), അര്‍ച്ചന(13), പാലക്കാട് സ്വദേശി വിനീത്(46), പറവൂര്‍ സ്വദേശിനി അഞ്ചു(32), പെരിയവാര സ്വദേശി കറുപ്പ്‌സ്വാമി(36), ചങ്ങനാശേരി സ്വദേശി റൈഹാന്‍ ഷമീര്‍(17) എന്നിവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മൂന്നാര്‍ ടൗണിലെ പെരിയവാര സ്റ്റാന്‍ഡ്, മൂന്നാര്‍ കോളനി, രാജമല എന്നിവിടങ്ങളില്‍ തെരുവ് നായ ആക്രമണമുണ്ടായി.
What's Your Reaction?






