റാങ്ക് ജേതാവ് നൂപ അനൂപിനെ സിപിഐ എം അനുമോദിച്ചു
റാങ്ക് ജേതാവ് നൂപ അനൂപിനെ സിപിഐ എം അനുമോദിച്ചു

ഇടുക്കി: എംജി സര്‍വകലാശാല ബി.എസ്.സി കണക്ക് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ കട്ടപ്പന സ്വദേശിനി നൂപ അനൂപിനെ സിപിഐ എം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉപഹാരം കൈമാറി. സുവര്‍ണഗിരി വീരശേരിതറയില്‍ അനൂപ് സത്യന്റെ മകളാണ്. കുട്ടിക്കാലം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന നൂപ കലാരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. സിപിഐഎം നേതാക്കളായ വി ആര്‍ സജി, മാത്യു ജോര്‍ജ്, എം സി ബിജു, ലിജോബി ബേബി, എം എ സുരേഷ്, രാജന്‍കുട്ടി മുതുകുളം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






