കെ.എസ്.എസ്.പി.എ കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി
കെ.എസ്.എസ്.പി.എ കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ എ മാത്യു ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസം അനുവദിക്കുമ്പോള്‍ മുന്‍കാല പ്രാബല്യം അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിയിലെ അപാകതകള്‍ പരിഹരിക്കുക, ഓ പിയും ഓപ്ഷനും ഉറപ്പുവരുത്തുക, പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി തടഞ്ഞുവെച്ച ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യുക, പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുക, ലഹരി വ്യാപനം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പി ജെ ജോസഫ് അധ്യക്ഷനായി. സംഘടന സംസ്ഥാന കമ്മിറ്റിയംഗം ജോസ് വെട്ടിക്കാല, ജില്ലാ സെക്രട്ടറി കെ പി ജയ്‌മോന്‍, വനിത ഫോറം ജില്ലാ പ്രസിഡന്റ് കൊച്ചുറാണി, ജേക്കബ് കുരുവിള, കോശി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






