വിന്‍ഡി വാക്ക് ട്രക്കിങ് വളകോട്ടില്‍ പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ക്യാമ്പും നടത്തി

വിന്‍ഡി വാക്ക് ട്രക്കിങ് വളകോട്ടില്‍ പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ക്യാമ്പും നടത്തി

May 25, 2025 - 16:33
 0
വിന്‍ഡി വാക്ക് ട്രക്കിങ് വളകോട്ടില്‍ പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ക്യാമ്പും നടത്തി
This is the title of the web page

ഇടുക്കി: വിന്‍ഡി വാക്ക് ട്രക്കിങ്, വനംവകുപ്പ്, ഇഡിസി എന്നിവര്‍ ചേര്‍ന്ന് വളകോട് ഗവ. ട്രൈബല്‍ എച്ച്എസില്‍ പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ക്യാമ്പും നടത്തി. ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്‍, തട്ടേക്കാട് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജന്‍സി എന്നിവരുടെ സഹകരണത്തോടെ കോതപാറ, കുമരികുളം, കൂവലേറ്റം, ഇഡിസികളിലെ 300 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. വിമുക്തി നോഡല്‍ ഓഫീസര്‍ എം സി സാബുമോന്‍ ക്ലാസെടുത്തു. ഇഡിസി ചെയര്‍മാന്‍ ജോമോന്‍ മണ്ണാറത്ത് അധ്യക്ഷനായി. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി പ്രസാദ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം ആശാ ആന്റണി, കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ സജിമോന്‍, ജോസഫ്, ഇഡിസി സെക്രട്ടറി ബി സുജിത് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow