ഇടുക്കി: ജല അതോറിറ്റിയുടെ ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പീരുമേട്, ഏലപ്പാറ, പെരുവന്താനം പഞ്ചായത്തുകളില്‍ പൂര്‍ണമായും കൊക്കയാര്‍ പഞ്ചയാത്തില്‍ ഭാഗീകമായും ജല വിതരണം മുടങ്ങുമെന്ന് പീരുമേട് സബ് ഡിവിഷന്‍ എന്‍ജിനീയര്‍ അറിയിച്ചു.