കേരള ഫിലിം സൊസൈറ്റി ജില്ലാതല വാര്‍ഷികാഘോഷം കട്ടപ്പനയില്‍ നടത്തി
കേരള ഫിലിം സൊസൈറ്റി ജില്ലാതല വാര്‍ഷികാഘോഷം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: കേരളത്തിലെ ഫിലിം സൊസൈറ്റി 60-ാം വാര്‍ഷികം ജില്ലാതല ആഘോഷം കട്ടപ്പനയില്‍ നടന്നു. എഴുത്തുകാരന്‍ ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഷാജി ചിത്ര അധ്യക്ഷനായി. ആദ്യകാല സൊസൈറ്റി പ്രവര്‍ത്തകരായ എം എസ് തങ്കപ്പന്‍, ടി ടി തോമസ്, ജോണ്‍ ഗ്ലാന്‍സ്, മാത്യു ജോര്‍ജ്, ജോയി പൊരുന്നോലി, ടോമി സ്വപ്ന, കെ ജെ മാത്യു കിഴക്കേമുറി എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. ഇ ജെ. ജോസഫ് രചിച്ച് ദര്‍ശന അവതരിപ്പിച്ച ഡോക്യുഫിക്ഷന്‍
നാടകമായ തോറ്റവരുടെ യുദ്ധങ്ങളുടെ പുസ്തരൂപം സംവിധായകന്‍ നരിപ്പറ്റ രാജു അഭിനേത്രി ജയകുറുപ്പിന് നല്‍കി പ്രകാശിപ്പിച്ചു. എസ്. ജോതിസ് പുസ്തകം പരിയയപ്പെടുത്തി. ഡോ. അംനസ് ബേബി, അന്തരിച്ച സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അനുസ്മരണ പ്രഭാഷണം നടത്തി.എം എ അഗസ്റ്റിന്‍, ജയരാജ്, ജോസഫ് മണക്കാട്ട്, അഡ്വ. വി എസ് ദിപു, മാത്യു
ജോര്‍ജ്, പ്രിന്‍സ് ഓവേലില്‍, മാത്യു കിഴക്കേമുറി, ടി ടി തോമസ്, എം സി ബോബന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






