രാജകുമാരിയില്‍ സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ
രാജകുമാരിയില്‍ സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ
ഇടുക്കി: രാജകുമാരിയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. രാജകുമാരിയില്‍ ഒരു സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഐ. സി പിഐഎം നേതാക്കള്‍ അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് മുമ്പോട്ട് പോകുമെന്ന് സംസ്ഥാന കൗണ്‍സിലംഗം സി യു ജോയി പറഞ്ഞു. വിഷയം അടുത്ത ദിവസം ചേരുന്ന ജില്ലാ എക്‌സികൂട്ടീവില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സിപിഐഎം നേതൃത്വവുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഐ എന്നാല്‍ സീറ്റ് ഒഴിവാക്കിയുള്ള വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് മണ്ഡലം കമ്മിറ്റിയിലടക്കം ഉയര്‍ന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗം എം വൈ ഔസേപ്പ്, മണ്ഡലം സെക്രട്ടറി കെ സി ആലീസ്, പി ടി മുരുകന്‍, പ്രിന്‍സ് മാത്യു, പി എസ് സനില്‍, കെ കെ തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

