കലക്ടറുടെ വിവാദ ഉത്തരവ്: കേരള കോണ്‍ഗ്രസ്(എം) മാര്‍ച്ചും ധര്‍ണയും നടത്തി
കലക്ടറുടെ വിവാദ ഉത്തരവ്: കേരള കോണ്‍ഗ്രസ്(എം) മാര്‍ച്ചും ധര്‍ണയും നടത്തി
ഇടുക്കി: കലക്ടറുടെ വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്(എം) ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ അധ്യക്ഷനായി. ഉന്നതാധികാര സമിതിയംഗം കെ ഐ ആന്റണി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ റെജി കുന്നംകോട്ട്, സിറിയക് ചാഴികാടന്‍, രാരിച്ചന്‍ നീറണാക്കുന്നേല്‍, ഷാജി കാഞ്ഞമല, ഷിജോ തടത്തില്‍, ജോസ് കുഴിക്കണ്ടം, ജോമോന്‍ പൊടിപാറ, അഡ്വ. മനോജ് എം തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?