കെഎസ്ഇബി കരാര്‍ മീറ്റര്‍ റീഡര്‍മാരുടെ സമരം അഞ്ചുദിവസം പിന്നിടുന്നു: വേതന വര്‍ധനയില്ലാതെ പിന്‍മാറില്ലെന്ന് തൊഴിലാളികള്‍

കെഎസ്ഇബി കരാര്‍ മീറ്റര്‍ റീഡര്‍മാരുടെ സമരം അഞ്ചുദിവസം പിന്നിടുന്നു: വേതന വര്‍ധനയില്ലാതെ പിന്‍മാറില്ലെന്ന് തൊഴിലാളികള്‍

Oct 5, 2026 - 11:49
 0
കെഎസ്ഇബി കരാര്‍ മീറ്റര്‍ റീഡര്‍മാരുടെ സമരം അഞ്ചുദിവസം പിന്നിടുന്നു: വേതന വര്‍ധനയില്ലാതെ പിന്‍മാറില്ലെന്ന് തൊഴിലാളികള്‍
This is the title of the web page

ഇടുക്കി: വേതന വര്‍ധനയും അര്‍ഹമായ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കെഎസ്ഇബി കരാര്‍ മീറ്റര്‍ റീഡര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം അഞ്ചുദിവസം പിന്നിടുന്നു. മീറ്റര്‍ റീഡിങ്ങിനൊപ്പം ആര്‍എംഡി(റെക്കോഡഡ് മാക്സിമം ഡിമാന്‍ഡ്) കൂടി രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമാക്കിയതോടെയാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ആര്‍എംഡി കൂടി രേഖപ്പെടുത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു. ഇത് പ്രതിദിനം റീഡിങ് നടത്തുന്ന മീറ്ററുകളുടെ എണ്ണത്തില്‍ കുറവുവരുത്തുകയും വേതനം കുറയുന്നതിനും കാരണമാകും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒരുമീറ്റര്‍ റീഡിങ് നടത്തുമ്പോള്‍ 13.31 രൂപയും റൂറല്‍ ഏരിയകളില്‍ ഒമ്പത് രൂപയുമാണ്. നാലുവര്‍ഷമായി തുക വര്‍ധിപ്പിച്ചിട്ടില്ല. ആര്‍എംഡി കൂടി രേഖപ്പെടുത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുമ്പോള്‍ പ്രതിദിനം റീഡിങ് നടത്താന്‍ കഴിയുന്ന വീടുകളുടെയും സ്ഥാപനങ്ങളും എണ്ണം കുറയും. ഇതോടെ വേതനവും കുത്തനെ കുറയും.
തൊഴിലാളികള്‍ സമരമാരംഭിച്ചതോടെ അഞ്ചുദിവസമായി മീറ്റര്‍ റീഡിങ് മുടങ്ങിക്കിടക്കുകയാണ്. ഇത് കെഎസ്ഇബിയുടെ വരുമാനം കുറയ്ക്കും. ബില്ല് മുടങ്ങുന്നതോടെ ആവറേജ് ബില്‍ത്തുക കണക്കാക്കി ഉപയോക്താവ് കൂടുതല്‍ തുക അടയ്‌ക്കേണ്ടിയും വരും. ആര്‍എംഡി രേഖപ്പെടുത്തുന്നതിന് മാത്രം 5 രൂപ അധികം നല്‍കുക, ബൈ-മന്ത്‌ലി ബില്ലിങ്ങിന് 50 ശതമാനം തുക വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ 'ഓള്‍ കേരള മീറ്റര്‍ റീഡേഴ്‌സ് യൂണിറ്റി' രൂപീകരിച്ച് സമരം തുടരുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow