മണ്ണിടിച്ചില്‍ ഭീഷണിയില്‍ മൂന്നാര്‍ ഗ്യാപ് റോഡ് 

മണ്ണിടിച്ചില്‍ ഭീഷണിയില്‍ മൂന്നാര്‍ ഗ്യാപ് റോഡ് 

Jul 2, 2025 - 14:24
 0
മണ്ണിടിച്ചില്‍ ഭീഷണിയില്‍ മൂന്നാര്‍ ഗ്യാപ് റോഡ് 
This is the title of the web page

ഇടുക്കി: കാലവര്‍ഷം ശക്തമായതോടെ മലയിടിച്ചില്‍ ഭീതിയിലാണ് മൂന്നാര്‍ ഗ്യാപ് റോഡ്. 
ഇത്തവണ മഴ ശക്തമായ ദിവസങ്ങളില്‍ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു.  
2017 ഇല്‍ ദേശീയപാത നവീകരണം ആരംഭിച്ചശേഷം ഇതുവരെ ചെറുതും വലുതുമായ എട്ട് മണ്ണിടിച്ചില്‍ ആണ് ഗ്യാപ് റോഡ് മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഇതോടൊപ്പം കൂറ്റന്‍ പാറകല്ലുകള്‍ മലമുകളില്‍ നിന്ന് വീണ സംഭവങ്ങളും നിരവധിയാണ്. ഇത്തവണ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേനല്‍ മഴയിലും മണ്ണും കൂറ്റന്‍ പാറ കല്ലുകളും റോഡിലേക്ക് പതിച്ചിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം ദിവസങ്ങളോളം തടസപ്പെടും. മേഖലയിലെ അപകട സാധ്യത കുറയ്ക്കാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് സംവിധാനം ഒരുക്കുമെന്ന് 2 വര്‍ഷം മുമ്പ് ദേശീയപാത അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. മാണ്ടി ഐഐടി, കരസേന, ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ലാന്‍ഡ് സ്ലിപ് ഡിറ്റക്ഷന്‍ സിസ്റ്റമാണ് ഗ്യാപ് റോഡില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിന് ജില്ലാഭരണ കൂടത്തിന്റെ അനുമതിയും ലഭിച്ചിരുന്നു. ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ചിന്നക്കനാല്‍, സൂര്യനെല്ലി മേഖലകള്‍ ഒറ്റപ്പെടും. ഇത് മേഖലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മുമ്പ് കോഴിക്കോട് എന്‍ഐടിയിലെ വിദഗ്ദ്ധ സംഘം ഇവിടം സന്ദര്‍ശനം നടത്തുകയും അപകട സാധ്യതയുള്ള പാറകള്‍ പൊട്ടിച്ചുനീക്കി ചെരിഞ്ഞ പ്രഥലങ്ങളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല

What's Your Reaction?

like

dislike

love

funny

angry

sad

wow