ഏലത്തോട്ടത്തില്‍ മോഷണം പതിവായി: കള്ളനെ പിടികൂടുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കര്‍ഷകന്‍
ഏലത്തോട്ടത്തില്‍ മോഷണം പതിവായി: കള്ളനെ പിടികൂടുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കര്‍ഷകന്‍

ഇടുക്കി: ഏലത്തോട്ടത്തില്‍ മോഷണം രൂക്ഷമായതോടെ കള്ളനെ പിടികൂടുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കര്‍ഷകന്‍. നെടുങ്കണ്ടം തൂക്കുപാലം സ്വദേശി രാജേഷാണ് മോഷണശല്യത്തിന് അറുതി വരുത്താന്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കാലത്താണ് രാജേഷ് ഏലം കൃഷി തുടങ്ങിയത്. വിലകൊടുത്ത് വെള്ളം വാങ്ങിയാണ് തോട്ടത്തില്‍ ജലസേചനം നടത്തുന്നത്. എന്നാല്‍ ഏലക്ക വിളവെടുപ്പിന് പാകമായതോടെ മോഷ്ടാക്കളുടെ ശല്യവും തുടങ്ങി. പലതവണ തോട്ടത്തില്‍ നിന്ന് പച്ച ഏലയ്ക്ക മോഷ്ടിക്കപ്പെട്ടു. മോഷണം പതിവായതോടെയാണ് ഇപ്പോള്‍, കള്ളനെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാക്കളെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് രാജേഷ്.
What's Your Reaction?






