ഗോത്രസ്മരണയില്‍ കോവില്‍മലയില്‍ കാലാവൂട്ട് ഉത്സവവും കൂത്തും
ഗോത്രസ്മരണയില്‍ കോവില്‍മലയില്‍ കാലാവൂട്ട് ഉത്സവവും കൂത്തും

ഇടുക്കി: മന്നാന്‍ സമുദായത്തിന്റെ പരമ്പരാഗത ഉത്സവമായ കാലാവൂട്ട് കോവില്‍മല ശ്രീമുത്തിയമ്മ ദേവി ക്ഷേത്രത്തില്‍ നടന്നു. പരദേവതയായ മുത്തിയമ്മയുടെ അനുഗ്രഹം വാങ്ങി, മഹാകാവ്യമായ ചിലപ്പതികാര കഥയിലെ കണ്ണകി-കോവിലന്‍ കഥ, പാട്ടുകളും ചൊല്ലുകളുമായി കൂത്ത് അവതരിപ്പിച്ചു. സ്ത്രീവേഷധാരികളായ പുരുഷന്‍മാര്‍ ചൊല്ലിനൊത്ത് കൂത്തരങ്ങില്‍ ആടിത്തിമിര്‍ത്തു.
കോവില്‍മല ശ്രീമുത്തിയമ്മ ദേവി ക്ഷേത്രത്തില്‍ മന്നാന്‍ സമുദായത്തിന്റെ ഉത്സവമായ കാലാവൂട്ടിനോടനുബന്ധിച്ചാണ് പരമ്പരാഗത കലാരൂപമായ കൂത്ത് നടന്നത്. ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്കുശേഷം രാത്രിയോടെ ആരംഭിക്കുന്ന കൂത്ത് പുലര്‍ച്ചെ വരെ നീണ്ടു. ആറ് നൂറ്റാണ്ടോളം പഴക്കമുള്ള കലാരൂപമാണിത്. വിളവ് നല്‍കിയ പ്രകൃതിയോടുള്ള നന്ദി പ്രകാശനവും അടുത്തവര്‍ഷം മികച്ച വിളവ് നല്‍കി അനുഗ്രഹിക്കണമെന്നുള്ള പ്രാര്‍ഥനയുമാണ് കാലാവൂട്ട് ഉത്സവത്തിന്റെയും കൂത്തിന്റെയും അടിസ്ഥാനം. സംസ്ഥാനത്തെ വിവിധ ആദിവാസി ഊരുകളില്‍ നിന്നുള്ള മന്നാന്‍ സമുദായ അംഗങ്ങളടക്കം നൂറുകണക്കിനാളുകള്‍ ഉത്സവത്തിലും കൂത്തിലും പങ്കെടുത്തു.46 കുടികളിലെ ഉത്സവത്തിന് ശേഷമാണ് കോവില്‍മലയിലെ രാജസന്നിധിയില്‍ കാലാവൂട്ട് ഉത്സവം നടക്കുന്നത്. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ കൂത്ത് ഉദ്ഘാടനം ചെയ്തു. മന്നാൻ സമുദായ അംഗങ്ങൾ അവരുടെ ബന്ധം ഊട്ടിയുറപ്പിക്കുന്ന ചടങ്ങ് കൂടിയാണിത്. ഒരു പകലും രാത്രിയും വീടുവിട്ട് ഒന്നുചേര്‍ന്ന് എല്ലാവരും ആഘോഷത്തില്‍ പങ്കുചേരും. ഇളയരാജാവ് ബാലന്‍ ചക്കന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാണിക്കാരായ രാജു ചക്കമണി, രാജന്‍ കോലന്‍ , കാഞ്ചിയാര്‍ പഞ്ചായത്തംഗം വി ആര്‍ ആനന്ദന്‍, മന്നാന്‍സഭ സംസ്ഥാന പ്രസിഡന്റ് സുകുമാരന്‍, സെക്രട്ടറി രമേശ് ഗോപാലന്‍, വൈസ് പ്രസിഡന്റ് കെ എന്‍ മണി, വി പി കങ്കപ്പന്‍, രതീഷ് ഇ ആര്‍, കാണിക്കാരന്മാര്‍, മൂപ്പന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






