കുഞ്ഞുമോന്റെ(മൊഴയന്‍ കുഞ്ഞുമോന്‍) കൊലപാതകം: നിര്‍ണായക മൊഴി നല്‍കിയ കട്ടപ്പന സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പൊലീസിന്റെ അനുമോദനം
കുഞ്ഞുമോന്റെ(മൊഴയന്‍ കുഞ്ഞുമോന്‍) കൊലപാതകം: നിര്‍ണായക മൊഴി നല്‍കിയ കട്ടപ്പന സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പൊലീസിന്റെ അനുമോദനം
ഇടുക്കി: കട്ടപ്പന സ്വദേശി കുഞ്ഞുമോന്റെ കൊലപാതകത്തില്‍ നിര്‍ണായക മൊഴി നല്‍കിയ ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രദീപിനെ ജില്ലാ പൊലീസ് മേധാവി ഡോ. എ നസീം ഐപിഎസ് പ്രശംസാപത്രം നല്‍കി അനുമോദിച്ചു. കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനിലെ കടത്തിണ്ണയില്‍ ഓഗസ്റ്റ് 26നാണ് ഗുരുതര പരിക്കുകളോടെ മൊഴയന്‍ കുഞ്ഞുമോന്‍ എന്നറിയപ്പെട്ടിരുന്ന കുഞ്ഞുമോനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അടുത്ത ദിവസമാണ് ഇയാള്‍ മരിച്ചത്. തുടക്കത്തില്‍ ദുരൂഹമായി മാറിയ മരണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പൊലീസിന് നിര്‍ണായക തെളിവുകളും വിവരങ്ങളും നല്‍കിയത് വെട്ടിക്കുഴക്കവല പടിഞ്ഞാറേതില്‍ പ്രദീപാണ്. തുടര്‍ന്ന് ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഒരു കൊലപാതകക്കേസിന്റെ ചുരുളഴിക്കാന്‍ പൊലീസിനൊപ്പം നിര്‍ണായകമായി നിന്ന ഒരു പൗരന്റെ ഇടപെടലിനുള്ള അംഗീകാരം കൂടിയായി മാറുകയാണ് ഈ അനുമോദനം.
What's Your Reaction?