വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാക്കുതര്‍ക്കം: പഴയരിക്കണ്ടം ക്ഷേത്രം പ്രസിഡന്റിന് കുത്തേറ്റു

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാക്കുതര്‍ക്കം: പഴയരിക്കണ്ടം ക്ഷേത്രം പ്രസിഡന്റിന് കുത്തേറ്റു

Apr 8, 2026 - 12:07
Apr 8, 2026 - 13:36
 0
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാക്കുതര്‍ക്കം: പഴയരിക്കണ്ടം ക്ഷേത്രം പ്രസിഡന്റിന് കുത്തേറ്റു
This is the title of the web page

ഇടുക്കി: വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ക്ഷേത്രം ഭരണസമിതി പ്രസിഡന്റിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പഴയരിക്കണ്ടം ശ്രീമഹാദേവ ക്ഷേത്രം പ്രസിഡന്റ് കറിക്കല്ലില്‍ രവീന്ദ്രനാണ് കുത്തേറ്റത്. ക്ഷേത്രത്തിലെതന്നെ ഭാരവാഹിയായ പഴയരിക്കണ്ടം അള്ളുംപുറത്ത് അനൂപാണ് ആക്രമിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ചൊവ്വാഴ്ച വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. അനൂപ് പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ്. പരിക്കേറ്റ കുത്തേറ്റ രവീന്ദ്രനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഞ്ഞിക്കുഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow