മാസ്റ്റേഴ്‌സ് കായികമേളയില്‍ ഹാട്രിക് സ്വര്‍ണവുമായി നെടുങ്കണ്ടം സ്വദേശി ഡി സതീഷ്
മാസ്റ്റേഴ്‌സ് കായികമേളയില്‍ ഹാട്രിക് സ്വര്‍ണവുമായി നെടുങ്കണ്ടം സ്വദേശി ഡി സതീഷ്
ഇടുക്കി: എറണാകുളത്ത് നടന്ന മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായികമേളയില്‍ മത്സരിച്ച മുഴുവന്‍ ഇനങ്ങളിലും സ്വര്‍ണം നേടി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിപിഒ ഡി സതീഷ്. പുരുഷന്‍മാരുടെ 40 വയസിന് മുകളിലുള്ള വിഭാഗത്തില്‍ 800 മീറ്റര്‍, 1500 മീറ്റര്‍, 5000 മീറ്റര്‍ എന്നിവയിലാണ് സതീഷ് മത്സരിച്ചത്. ഇനി 2027 ജനുവരിയില്‍ കോയമ്പത്തൂരില്‍വച്ച് നടക്കുന്ന മാസ്റ്റേഴ്‌സ് നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് സതീഷ്. 2011-ലെ പൊലീസ് മീറ്റില്‍ പങ്കെടുത്താണ് തുടക്കം. തുടര്‍ന്ന് നീണ്ട ഇടവേളകള്‍ക്കുശേഷം 2025-ല്‍ നെടുങ്കണ്ടത്ത് നടന്ന മാസ്റ്റേഴ്‌സിന്റെ സംസ്ഥാനമീറ്റില്‍ പങ്കെടുത്തു. ഇതില്‍ മത്സരിച്ച മൂന്ന് വ്യക്തിഗത മത്സരങ്ങളിലും സ്വര്‍ണം നേടി 2026 മാര്‍ച്ചില്‍ പഞ്ചാബില്‍ നടന്ന ദേശീയ വെറ്ററന്‍സ് അത്ലറ്റിക്‌സ് മത്സരങ്ങളിലും പങ്കെടുത്തിരുന്നു. അതില്‍ പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും സ്വര്‍ണം നേടി. 5000 മീറ്റര്‍, 1500 മീറ്റര്‍, 800 മീറ്റര്‍ എന്നീ വ്യക്തിഗത ഇനങ്ങളിലും 4ഃ400 മീറ്റര്‍ റിലേയിലും സ്വര്‍ണമെഡല്‍ നേട്ടം കൈവരിച്ചത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പൊലീസ് മീറ്റില്‍ 1500 മീറ്ററില്‍ വെങ്കലവും 800 മീറ്റര്‍ മത്സരത്തില്‍ നാലാം സ്ഥാനവും 4 ഃ 400 റിലേയ്ക്ക് വെങ്കലവും കരസ്ഥമാക്കി. ഭാര്യ: ആര്യ. മക്കള്‍: ശ്രാവണ്‍ സതീഷ്, ശ്രീയ സതീഷ്.
What's Your Reaction?