രാമക്കല്‍മേട് ഗ്രീന്‍ എനര്‍ജി കോറിഡോര്‍: നിര്‍മാണോദ്ഘാടനം 5ന്

രാമക്കല്‍മേട് ഗ്രീന്‍ എനര്‍ജി കോറിഡോര്‍: നിര്‍മാണോദ്ഘാടനം 5ന്

Oct 4, 2026 - 11:51
 0
രാമക്കല്‍മേട് ഗ്രീന്‍ എനര്‍ജി കോറിഡോര്‍: നിര്‍മാണോദ്ഘാടനം 5ന്
This is the title of the web page

ഇടുക്കി: ജില്ലയിലെ വൈദ്യുതി വിതരണപ്രസരണ ശൃംഖലയെ ശക്തിപ്പെടുത്താനും പുനരുപയോഗ ഊര്‍ജ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമായി കെഎസ്ഇബി നടപ്പാക്കുന്ന രാമക്കല്‍മേട് ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും മുരിക്കാശേരി 110 കെ വി സബ് സ്റ്റേഷന്റെ സമര്‍പ്പണവും 5ന് നടക്കു.ം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വൈദ്യുതി പ്രസരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തു, വോള്‍ട്ടേജ് ക്ഷാമം പരിപഹരിക്കുക, പ്രസരണ നഷ്ടം കുറയ്ക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 347 കോടി രൂപയാണ് ചെലവ്.  നിര്‍മലാസിറ്റിയില്‍ അത്യാധുനിക 220 കെ വി ജിഐഎസ് സബ് സ്റ്റേഷനും പുഷ്പക്കണ്ടത്ത് 110 കെ വി സബ് സ്റ്റേഷനും ഇതിലൂടെ സജ്ജമാകും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ രാമക്കല്‍മേട് മേഖലയിലെ സൗരോര്‍ജ, കാറ്റാടി പദ്ധതികളില്‍ നിന്നുള്ള 100 മെഗാവാട്ട് വൈദ്യുതി ദേശീയസംസ്ഥാന ഗ്രിഡുകളിലേക്ക് പ്രവഹിപ്പിക്കാന്‍ സാധിക്കും. പുഷ്പക്കണ്ടം സബ് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം രാവിലെ 10.30-ന് നടക്കും. അഡ്വ. സേനാപതി വേണു എംഎല്‍എ അധ്യക്ഷനാകും. നിര്‍മലാസിറ്റി സബ് സ്റ്റേഷന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2:30-ന് നടക്കും. റോയി കെ പൗലോസ് എംഎല്‍എ  അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ചടങ്ങുകളില്‍ മുഖ്യാതിഥിയാകും.  മുരിക്കാശേരി 110 കെ വി സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിക്കുന്നതോടെ വാത്തിക്കുടി, കൊന്നത്തടി, പാറത്തോട്, കഞ്ഞിക്കുഴി തുടങ്ങി എട്ട് പ്രധാന മേഖലകളിലെ വോള്‍ട്ടേജ് പ്രശ്‌നങ്ങള്‍ക്കാണ് ശാശ്വത പരിഹാരമാകും. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യുട്ടി ചിഫ് എന്‍ജിനീയര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ബിജു കെ ഉമ്മന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോണ്‍സണ്‍ മാനുവല്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow