വട്ടവട മേഖലയിലെ വൈദ്യുതി മുടക്കിത്തിന് പരിഹാരം: ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കല്‍ തുടങ്ങി
വട്ടവട മേഖലയിലെ വൈദ്യുതി തടസത്തിന് പരിഹാരം: ഭൂഗര്‍ഭ കേബിളുകള്‍ വഴി വൈദ്യുതി എത്തിക്കാന്‍ ആരംഭിച്ചു
ഇടുക്കി: മൂന്നാര്‍ വട്ടവട മേഖലയിലെ വൈദ്യുതി തടസം പരിഹരിക്കാന്‍ വൈദ്യുതി വകുപ്പ് നടപടി ആരംഭിച്ചു. മറയൂര്‍ സബ്‌സ്റ്റേഷനില്‍നിന്ന് ഭൂഗര്‍ഭ കേബിളുകള്‍ വഴി വട്ടവടയില്‍ വൈദ്യുതി എത്തിക്കാനുള്ള നടപടികളാണ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നവീകരിച്ച വിതരണ മേഖല സ്‌കീം പദ്ധതിയില്‍പ്പെടുത്തി 5 കോടി രൂപ ചെലവഴിച്ചാണ് മറയൂര്‍ - ഉള്ളവയല്‍കുടി- ചിലന്തിയാര്‍ വഴി 8 കിലോമീറ്റര്‍ ദൂരം ഭൂമിക്കടിയിലൂടെ കേബിളുകള്‍ വലിച്ച് കോവിലൂരില്‍ വൈദ്യുതി എത്തിക്കുന്നത്. അദ്യഘട്ടമായി പദ്ധതിയുടെ ഭാഗമായി കേബിളുകള്‍ വലിക്കുന്നതിനുള്ള കുഴികളുടെ നിര്‍മാണം ആരംഭിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വട്ടവടയില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസത്തിന് പരിഹാരമാകും. മുമ്പ് മൂന്നാറിലെ സ്വകാര്യ കമ്പനിയില്‍നിന്ന് വൈദ്യുതി ലൈനുകള്‍ വലിച്ചായിരുന്നു വട്ടവടയില്‍ വൈദ്യുതി എത്തിച്ചിരുന്നത്. ചിറ്റുവര, പഴത്തോട്ടം വഴിയാണ് ഈ ലൈനുകള്‍ വട്ടവടയിലെത്തുന്നത്. ഗ്രാന്റ്ീസ് തോട്ടങ്ങള്‍, വനമേഖലകള്‍ വഴിയാണ് ലൈനുകള്‍ കടന്നുപോകുന്നത്. മേഖലയില്‍ ചെറിയ കാറ്റോ മഴയോ ഉണ്ടായാല്‍ മരങ്ങളും ശിഖരങ്ങളും ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകളില്‍ വീണ് ആഴ്ചകളോളം വട്ടവട പഞ്ചായത്തില്‍ വൈദ്യുതി തടസമുണ്ടാകുന്നത് പതിവായിരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ വാദ്യുതി തടസത്തിന് പരിഹാരമാകും.
What's Your Reaction?