റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് കരോള്‍ഗാന മത്സരം നടത്തി

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് കരോള്‍ഗാന മത്സരം നടത്തി

Dec 22, 2025 - 17:34
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് കരോള്‍ഗാന മത്സരം നടത്തി
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ബെല്‍സ് എന്ന പേരില്‍ കരോള്‍ഗാന മത്സരം സംഘടിപ്പിച്ചു. കട്ടപ്പന സിഎസ്ഐ ഗാര്‍ഡനില്‍ നടന്ന മത്സരം കെവിവിഇഎസ് ജില്ലാ പ്രസിഡന്റ്  സണ്ണി പൈമ്പിളളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുമായി 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് യഥാക്രമം 30001, 20001, 10001 രൂപ നല്‍കി. ക്ലബ് പ്രസിഡന്റ് അഖില്‍ വിശ്വനാഥന്‍ അധ്യക്ഷനായി. കട്ടപ്പന ചീഫ് ഇമാം ഹാഫിസ് യൂസുഫ് മൗലവി, കട്ടപ്പന സിഎസ്‌ഐ പള്ളി വികാരി ഫാ. ബിനോയ്, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് വിശ്വനാഥന്‍ കെ വി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ദേവസ്യ, സെക്രട്ടറി കിരണ്‍ ജോര്‍ജ് തോമസ്, ട്രഷറര്‍ ജോസ് ഫ്രാന്‍സിസ്, മുന്‍പ്രസിഡന്റുമാരായ ജോസ് കുര്യാക്കോസ്, ജോസ് ഫ്രാന്‍സിസ്, ജിതിന്‍ കൊല്ലംകുടി, വികാസ് സക്കറിയാസ്, ഷിനു ജോണ്‍, ജോസുകുട്ടി പൂവത്തുംമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow