വിജയ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാനം നടത്തി
വിജയ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാനം നടത്തി

ഇടുക്കി: തമിഴ് സിനിമാതാരം വിജയ് ഫാന്‍സ് അസോസിയേഷന്‍ ആയ പ്രിയമുടന്‍ നന്‍പന്‍സിന്റെ നേതൃത്വത്തില്‍ രക്തദാനം നടത്തി. വിജയുടെ അമ്പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് കട്ടപ്പനയില്‍ അംഗങ്ങള്‍ രക്തദാനം നടത്തിയത്. 20 വര്‍ഷമായി ജൂണ്‍ 14 ന് ലോക രക്തദാന ദിനം ആചരിക്കുന്നു. ഈ ദിനത്തില്‍ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ടാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ രക്തം നല്‍കിയത്. വിജയ് ഫാന്‍സ് പ്രിയമുടന്‍ നന്‍പന്‍സ് ഇടുക്കി ജില്ലാ പ്രസിഡന്റ് ജെറിന്‍ പി തോമസ്, സെക്രട്ടറി സോബിന്‍ മാത്യു, അലന്‍ സിബിച്ചന്‍, അര്‍ജുന്‍, വിഷ്ണു, സുജിന്‍, അനീഷ്, അമല്‍, അശ്വിന്‍, അജേഷ് എന്നിവര്‍ രക്തദാനത്തിന് നേതൃത്വം നല്‍കി.
What's Your Reaction?






