കട്ടപ്പനയിലെ കൈത്തോടുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി നഗരസഭ
കട്ടപ്പനയിലെ കൈത്തോടുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി നഗരസഭ

ഇടുക്കി: കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൈത്തോടുകളുടെ ശുചീകരണം ആരംഭിച്ചു. നഗര ഹൃദയത്തില്‍ നിന്നും കട്ടപ്പന ആറിലേക്ക് എത്തുന്ന തൊടിന്റെ സബ്ട്രഷറിയ്ക്ക് എതിര്‍വശം ഉള്ള ഭാഗങ്ങളിലാണ് ശുചീകരണം നടത്തിയത്. കട്ടപ്പനയാറ്റിലേയ്ക്ക് ഒഴുകി എത്തുന്ന കൈത്തോടാണ് മാലിന്യം നിറഞ്ഞും കാടുകളാല്‍ മൂടപ്പെട്ടും കൈത്തോട് അവ്യക്തവും ആയിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭ അടിയന്തിര പ്രാധാന്യത്തോടെ മഴക്കാല പൂര്‍വ്വ ശുചീകരണ പദ്ധതിയിലുള്‍പ്പെടുത്തി തോട് ശുചീകരിക്കാനാരംഭിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കൈത്തോടിനിരുവശവും തെളിക്കുകയും തോട്ടിലെ മാലിന്യ കൂമ്പാരം നീക്കുകയുമാണ് ആദ്യം. ഇതിനു ശേഷം ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് നഗരത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഓടകള്‍ വൃത്തിയാക്കാനാണ് തീരുമാനമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാലിന്യം തള്ളുന്നത് ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ പ്രദേശവാസികളും പൊതുജനങ്ങളും സഹകരിക്കണമെന്നും, മാലിന്യം തള്ളല്‍ തുടര്‍ന്നാല്‍ സമീപത്തെ സി സി ടി വി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം വ്യക്തമാക്കി. നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് ,നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, വാര്‍ഡ് കൗണ്‍സിലര്‍ ജാന്‍സി ബേബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനുപ്രിയ കെ.എസ്, സൗമ്യനാഥ് ജി.പി.ഡി പ്രശാന്ത്, എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






