'വൈബ് ഫോര്‍ വെല്‍നസ്' ആരോഗ്യ ബോധവല്‍ക്കരണ പരിപാടി 28ന് വണ്ടന്‍മേട് എംഇഎസ് സ്‌കൂളില്‍
'വൈബ് ഫോര്‍ വെല്‍നസ്' ആരോഗ്യ ബോധവല്‍ക്കരണ പരിപാടി 28ന് വണ്ടന്‍മേട് എംഇഎസ് സ്‌കൂളില്‍
ഇടുക്കി: ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായുള്ള 'വൈബ് ഫോര്‍ വെല്‍നസ്' ആരോഗ്യ ബോധവല്‍ക്കരണ പരിപാടി 28ന് വണ്ടന്‍മേട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ 8.30ന് എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യും. സ്‌കൂളില്‍നിന്ന് ആരംഭിക്കുന്ന റാലി പുറ്റടിയില്‍ സമാപിക്കും. തുടര്‍ന്ന് വിവിധ ബോധവല്‍ക്കരണ പരിപാടികളും യോഗാ, കരാട്ടെ പ്രദര്‍ശനവും നടക്കും. സമാപന സമ്മേളനം ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ എസ് ശ്രീധര്‍ശന്‍ ഉദ്ഘാടനംചെയ്യും. ശാരീരിക, മാനസിക, സാമൂഹിക, ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയുള്ള പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് വ്യായാമത്തെക്കുറിച്ച് ബോധവല്‍ക്കരിക്കും. ഇതിനായി സൈക്ലത്തോണ്‍, വാക്കത്തോണ്‍, യോഗ, കരാട്ടെ തുടങ്ങിയവയും നടത്തും. സൈക്ലിങ് റാലിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കുമെന്ന് ഭാരവാഹികളായ ഡോ. വര്‍ഗീസ് ടി ഐസക്, ഡോ. ജീനാ ഗ്രേസ് വര്‍ഗീസ്, ഡോ. ആര്‍ ഗിരിജാകുമാരി, ഡോ. എസ് അഞ്ജലി, കെ കെ സുരേഷ് എന്നിവര്‍ അറിയിച്ചു.
What's Your Reaction?