കട്ടപ്പനയിൽ ടു വീലർ ആക്സസറീസിന് മോട്ടോ ഹബ്ബ്
കട്ടപ്പനയിൽ ടു വീലർ ആക്സസറീസിന് മോട്ടോ ഹബ്ബ്

ഹെൽമറ്റിനും ടൂ വീലർ ആക്സസറീസിനുമായി മോട്ടോ ഹബ്ബ് എന്ന സ്ഥാപനം കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു. കട്ടപ്പന ഇടുക്കിക്കവല ബൈപാസ് റോഡിൽ മാരുതി സർവ്വീസ് സെൻ്ററിന് സമീപം ചൂരക്കാട്ട് ബിൽഡിംഗിലാണ് മോട്ടോ ഹബ്ബ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. നഗരസഭാ കൗൺസിലർ സിജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു.എസ്.എം.കെ, അക്സർ, വേഗ, സ്റ്റഡ്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ വിപുലമായ ശേഖരമാണ് മോട്ടോ ഹബ്ബിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഗുണമേൻമയുള്ള ബൈക്കുകളുടെ മോഡിഫൈഡ് ആക്സസറീസിൻ്റെ പ്രത്യക വിഭാഗവും മോട്ടോ ഹബ്ബിൽ ഒരുക്കിയിട്ടുണ്ട്. റൈഡിംഗ് ഗിയേഴ്സ്, കാരിയേഴ്സ്, അക്രോ പ്രോവിക്, എസ്.എസ്.സി തുടങ്ങിയ കമ്പനികളുടെ സൈലൻസർ, ആർ. പി മീറ്ററുകൾ, തുടങ്ങിയവയും ലഭ്യമാണ്.ഉദ്ഘാടന ചടങ്ങിൽ കട്ടപ്പന കൊച്ചു തോവാള എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് സന്തോഷ് പാതയിൽ, സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി, അസോസിയേറ്റ് ഓട്ടോമൊബൈൽസ് എം.ഡി സണ്ണി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






