രാമക്കൽമേട് ടൂറിസം വികസന പദ്ധതി: അഴിമതി ആരോപണവുമായി കോൺഗ്രസ്
രാമക്കൽമേട് ടൂറിസം വികസന പദ്ധതി: അഴിമതി ആരോപണവുമായി കോൺഗ്രസ്
ഇടുക്കി: രാമക്കൽമേട് ടൂറിസം വികസന പദ്ധതിയുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നതായി ആരോപണം. സൗന്ദര്യ വൽകരണം, അടിസ്ഥാന സൗകര്യ വികസനം ഒരു കോടിയിലേറെ രൂപ അനുവദിച്ചെങ്കിലും നടപ്പിലാക്കിയത് നാമമാത്ര നിർമാണങ്ങൾ മാത്രം. വിവിധ പദ്ധതികളുടെയും നടത്തിപ്പിന്റെയും വിശദാംശങ്ങൾ സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ആരോപണമുണ്ട്. സിമന്റ് ബഞ്ചുകൾ, റെയിൻ ഷെൽട്ടർ, ക്യാന്റീൻ, ശുചിമുറി കോംപ്ലക്സ് എന്നിവയുടെ നവീകരണം തുടങ്ങിയവയ്ക്കായാണ് തുക അനുവദിച്ചത്. എന്നാൽ നാമമാത്ര നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. പദ്ധതിയിലെ സമ്പത്തീക ക്രമകേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രിയ്ക്ക് പരാതി നൽകുമെന്ന് കെപിസിസി സെക്രട്ടറി എം എൻ ഗോപി പറഞ്ഞു. വിനോദ സഞ്ചരികൾക്ക് ഫോട്ടോ എടുക്കുന്നതിന് ഇരുമ്പ് കേഡറിൽ ഫോട്ടോ പോയിന്റ് നിർമിച്ചത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ്. നിലവിൽ ഇത്, പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ കിടക്കുകയാണ്. രാമക്കൽമേട്ടിലും ആമപ്പാറയിലും അടക്കം ഡിടിപിസി യുടെ കീഴിൽ ജില്ലയിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ മറവിൽ വൻ സമ്പത്തീക ക്രമകേട് നടന്നതായാണ് കോൺഗ്രസിന്റെ ആരോപണം. കെപിസിസി ജനറൽ സെക്രട്ടറി എം എൻ ഗോപിക്കൊപ്പം നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ആർ രാമചന്ദ്രൻ, സോണിയ മാർട്ടിൻ,ഷിംല ബീവി, പൊതു പ്രവർത്തകർ തുടങ്ങിയവർ രാമക്കൽമേട് സന്ദർശിച്ചു
What's Your Reaction?