നഴ്‌സിങ് കോഴ്‌സില്‍ സീറ്റ് വാഗ്ദാനംചെയ്ത് കട്ടപ്പന സ്വദേശിയുടെ 2.4 ലക്ഷം തട്ടി: പാലക്കാട് സ്വദേശിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു
നഴ്‌സിങ് കോഴ്‌സില്‍ സീറ്റ് വാഗ്ദാനംചെയ്ത് കട്ടപ്പന സ്വദേശിയുടെ 2.4 ലക്ഷം തട്ടി: പാലക്കാട് സ്വദേശിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി: നഴ്‌സിങ് കോളേജില്‍ സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ പക്കല്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കഞ്ചേരി കണക്കന്‍തുരുത്തി പഴയചിറ വീട്ടില്‍ ബിനു പി ചാക്കോ(49) ആണ് പിടിയിലായത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമത്തിലെ പരസ്യംകണ്ടാണ് കട്ടപ്പന സ്വദേശിനി പ്രതിയെ സമീപിച്ചത്. പാലായിലേയോ തിരുവല്ലയിലേയോ കോളേജുകളില്‍ നഴ്‌സിങ് പ്രവേശനം തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2.40 ലക്ഷം രൂപ ഇയാള്‍ വാങ്ങിയെടുത്തു. സീറ്റ് ലഭിക്കാതെ വന്നതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നല്‍കിയില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ മേല്‍നോട്ടത്തില്‍ എസ്എച്ച്ഒ ടി സി മുരുകന്‍, എസ്‌ഐ ബിജു ബേബി, എസ്.സിപിഒ ജോബിന്‍ ജോസ്, സിപിഒ റാള്‍സ് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന സംഘം പാലക്കാട്ടുനിന്നാണ് ബിനുവിനെ പിടികൂടിയത്. സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതുസംബന്ധിച്ച് കഞ്ഞിക്കുഴി, കോട്ടയം, പൊന്‍കുന്നം, മണര്‍കാട്, പാലാരിവട്ടം, എറണാകുളം, പാമ്പാടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?