ജീവന്‍ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു
ജീവന്‍ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: ജൂണ്‍ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കട്ടപ്പന ഫൊറോനയിലെ എല്ലാ ഇടവകളെയും കോര്‍ത്തിണക്കിക്കൊണ്ട് ജീവന്‍ എന്ന പേരില്‍ ബ്ലഡ് ബാങ്ക് രൂപീകരിച്ചു. ബ്ലഡ് ബാങ്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാര്‍ അഡ്വ. കെ ജെ ബെന്നി നിര്‍വഹിച്ചു. എസ്എംവൈഎം കട്ടപ്പന ഫൊറോന പ്രസിഡന്റ് അലന്‍ എസ് പുലികുന്നേല്‍, ഡയറക്ടര്‍ ഫാ. നോബി വെള്ളാപ്പള്ളി, അസി. വികാരം ഷിബിന്‍ മണ്ണാറത്ത്, ഭാരവാഹികളായ ടെസ വിനോദ്, ചെറിയാന്‍ കട്ടക്കുന്നേല്‍, മെതുസലഫ് എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭ കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, സോണിയ ജെയ്ബി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






