കട്ടപ്പന മാര്‍ക്കറ്റിലെ മാംസ സ്റ്റാളിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ഹൈക്കോടതി
കട്ടപ്പന മാര്‍ക്കറ്റിലെ മാംസ സ്റ്റാളിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ഹൈക്കോടതി

ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റില്‍ മാംസ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. തങ്കമണി സ്വദേശി വൈശ്യന്‍പറമ്പില്‍ വി ആര്‍ ബിജുവാണ് കോടതിയെ സമീപിച്ചത്. 50 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം യഥാസമയം അറ്റകുറ്റപ്പണി നടത്താതെ അപകടാവസ്ഥയിലായിട്ട് 10 വര്‍ഷത്തിലേറെയായി. കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ നഗരസഭ തയ്യാറാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ബിജു വൈശ്യന്‍പറമ്പില്‍ പറഞ്ഞു.
ഹര്‍ജിക്കാരനെ രേഖാമൂലം അറിയിക്കണമെന്നും ഇദ്ദേഹത്തെ വാദം കേള്‍ക്കണമെന്നും അനുയോജ്യമായ തീരുമാനമെടുത്ത ശേഷമേ പുതിയ കരാറുകാരന് ഉടമസ്ഥാവകാശം നല്‍കാവൂ എന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇവിടെ നിന്നുള്ള മാലിന്യം കട്ടപ്പനയാറിലേക്കാണ് ഒഴുക്കുന്നതെന്നും പരാതിക്കാരന്‍ ആരോപിച്ചു.
What's Your Reaction?






