കട്ടപ്പന ഫെസ്റ്റിന് തുടക്കം

കട്ടപ്പന ഫെസ്റ്റിന് തുടക്കം

Apr 12, 2024 - 00:21
Jul 3, 2024 - 00:35
 0
കട്ടപ്പന ഫെസ്റ്റിന് തുടക്കം
This is the title of the web page

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷനും മര്‍ച്ചന്റ് യൂത്ത് വിംഗും ടി.നസറുദ്ദീന്‍ ആന്‍ഡ് മാരിയില്‍ കൃഷ്ണന്‍ നായര്‍ കിഡ്നി കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന കട്ടപ്പന ഫെസ്റ്റിന് തുടക്കമായി. സംഘാടക സമിതി ജനറല്‍ സെക്രട്ടറി കെ.പി.ഹസന്‍ അധ്യക്ഷത വഹിച്ച യോഗം വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭാ മൈതാനിയില്‍ എപ്രില്‍ 22 വരെ നടക്കുന്ന ഫെസ്റ്റില്‍
സ്‌നോ പാര്‍ക്ക്, ഫ്‌ളവര്‍ ഷോ, അക്വാപെറ്റ് ഷോ, ബെല്ലി ഡാന്‍സ്, ഫുഡ് ഫെസ്റ്റ് വിവിധ കമ്പനികളുടെ കാറുകളുടെയും ബൈക്കുകളുടെയും പ്രദര്‍ശനം, എജുക്കേഷന്‍ എക്‌സ്പോ, നൂറിലധികം സ്റ്റാളുകള്‍, കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 10 വരെയും മറ്റു ദിവസങ്ങളില്‍ 4 മുതല്‍ രാത്രി 10 വരെയമാണ് പ്രവേശനം.

11 ന് അന്‍വര്‍ സാദത്ത് നയിക്കുന്ന റംസാന്‍ നിലാവ്, 12 ന് ഹരിശ്രീ അശോകന്‍ നയിക്കുന്ന മ്യൂസിക്കല്‍ മെഗാഷോ, 13 ന് സ്റ്റീഫന്‍ ദേവസി നയിക്കുന്ന മാജിക്കല്‍ മ്യൂസിക്, 14 ന് രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ സന്ധ്യ, 15 ന് കൃഷ്ണപ്രഭയും താണ്ഡവ് ഡാന്‍സ് സ്‌കൂളും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡാന്‍സ് ആന്‍ഡ് മ്യൂസിക്കല്‍ നൈറ്റ്. 16 ന് ഡി.ജെ അലക്‌സാണ്‍ഡ്ര ജോണ്‍സനും ആതിര മുരളിയും വില്‍സ്വരാജും നയിക്കുന്ന ഗാനമേള, 17-ന് ദുര്‍ഗ വിശ്വനാഥിന്റെ മ്യൂസിക്കല്‍ നൈറ്റും വാവാ സുരേഷിന്റെ സ്‌നേക്ക് ഷോ. 18 ന് ആശാ ശരത്തും സംഘവും നയിക്കുന്ന നൃത്ത കലാസന്ധ്യ, 19 ന് വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള, 20 ന് രമ്യാ നമ്പീശനും താമരശ്ശേരി ചുരം ബാന്റും നയിക്കുന്ന സംഗീതരാവ്. 21 ന് എം.ജി.ശ്രീകുമാര്‍ നയിക്കുന്ന മ്യൂസിക്കല്‍ ബാന്റ്, 22 ന് മിസ് ഇടുക്കി മത്സരവും ഇന്റര്‍നാഷണല്‍ കള്‍ച്ചര്‍ നൈറ്റും നടക്കും. 100 രൂപയാണ് പ്രവേശന നിരക്ക്. എല്ലാ ദിവസവും രണ്ടുപേര്‍ക്ക് പ്രവേശിക്കാവുന്ന രീതിയില്‍ 1000 രൂപയുടെ പ്രത്യേക പാസുമുണ്ട്. 

ഉദ്ഘാടന യോഗത്തില്‍ ഫെസ്റ്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സിജോമോന്‍ ജോസ്, കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളില്‍, എം.കെ. തോമസ്, സാജന്‍ ജോര്‍ജ്, സിബി കൊല്ലംകുടി, നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി, കെ.ജെ. ബെന്നി, ജാന്‍സി ബേബി, ജോയ് വെട്ടിക്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow