ഉപ്പുകണ്ടം പൂവേഴ്‌സ് മൗണ്ട് കുടിവെള്ള പദ്ധതിയില്‍ അഴിമതി ആരോപണവുമായി ബിജെപി രംഗത്ത്

ഉപ്പുകണ്ടം പൂവേഴ്‌സ് മൗണ്ട് കുടിവെള്ള പദ്ധതിയില്‍ അഴിമതി ആരോപണവുമായി ബിജെപി രംഗത്ത്

Apr 12, 2024 - 00:25
Jul 3, 2024 - 00:34
 0
ഉപ്പുകണ്ടം പൂവേഴ്‌സ് മൗണ്ട് കുടിവെള്ള പദ്ധതിയില്‍ അഴിമതി ആരോപണവുമായി ബിജെപി രംഗത്ത്
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ ഉപ്പുകണ്ടം - പൂവേഴ്‌സ് മൗണ്ട് രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ വ്യാപക അഴിമതി ആരോപണം. പദ്ധതി നടപ്പാക്കിയതിലും തൊഴിലുറപ്പിലൂടെ കുളം വൃത്തിയാക്കിയതിലും വന്‍ അഴിമതിയെന്ന് ആരോപിച്ച്‌ ബിജെപി രംഗത്തുവന്നു . കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി, 30 ലക്ഷം രൂപ വിനിയോഗിച്ച് ഇരട്ടയാര്‍ പഞ്ചായത്തിലെ 9 ആം വാര്‍ഡിലെ പൂവേഴ്‌സ് മൗണ്ട് കുടിവെള്ളം പദ്ധതി കഴിഞ്ഞ ഫെബ്രുവരി 10നാണ് ഉദ്ഘാടനം ചെയ്തത് . എന്നാല്‍ രണ്ടു മാസം പിന്നിടുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്നും,പദ്ധതിയില്‍ വലിയ അഴിമതി നടന്നതായുമാണ് ആരോപണം ഉയരുന്നത്.

1993 ല്‍ മില്യണ്‍ വെല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി ,ഉപ്പുകണ്ടം ഭാഗത്ത് സ്വകാര്യ വ്യക്തി വിട്ടു നല്കിയ ഭൂമിയില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ കുളമാണിത്. എസ് സി കുടുംബങ്ങളെ പ്രധാനമായും ഉള്‍പ്പെടുത്തിയുള്ളതാണ് പദ്ധതി. പിന്നീട് 2020-21 ല്‍ പൂവേഴ്‌സ് മൗണ്ട് ഭാഗത്തെ ജനങ്ങള്‍ക്കായി  രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിക്കായി തുക അനുവദിച്ചു. മുന്‍പുണ്ടായിരുന്ന പഴയ ഈ കുളം കാണിച്ചാണ് ഫണ്ട് മാറിയിരിക്കുന്നതെന്നും മോട്ടോര്‍ പുരപോലും നിര്‍മിക്കാതെയും പഴയ ഗുണഭോക്താക്കള്‍ അറിയാതെയും നടത്തിയ പദ്ധതിയില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് ഉണ്ടായതെന്നുമാണ് പ്രധാന ആരോപണം. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളം പുനരുദ്ധാരണം നടത്തുന്നതിന്റെ ഭാഗമായും ക്രമക്കേട് നടന്നതായും ആരോപണമുണ്ട്. കേന്ദ്ര പദ്ധതിയുടെ നടത്തിപ്പില്‍ വന്നിട്ടുള്ള ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കുമെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ പറഞ്ഞു. പുതിയ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റിലുള്ളവര്‍ യഥാര്‍ത്ഥ ഗുണഭോക്താക്കളല്ലെന്നും പദ്ധതിയും ഇവിടെ നടന്ന തൊഴിലുറപ്പും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം. നിലവില്‍ മേഖല കടുത്ത കുടിവെള്ള ക്ഷാമത്തിനുമാണ്. കുളത്തിലുള്ള കുടിവെള്ളം വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പോലും സാധിക്കാത്ത വിധം മലിനമായി കിടക്കുകയാണെന്നും പരാതിയുണ്ട്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow