കാഞ്ചിയാര്‍ പഞ്ചായത്ത് കമ്മിറ്റി എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം
കാഞ്ചിയാര്‍ പഞ്ചായത്ത് കമ്മിറ്റി എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം

ഇടുക്കി:സ്ത്രീകളെ കബളിപ്പിക്കും വിധമുള്ള സംവരണ ബില്ല് ഇപ്പോള്‍ പാസാക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നരേന്ദ്രമോദിയുടെ തന്ത്രമാണെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കാഞ്ചിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലബ്ബക്കടയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.രാജ്യത്ത് ആദ്യമായി ബിജെപി സംഭരണ ബില്ല് കൊണ്ടുവന്നു എന്ന് അവകാശപ്പെടുമ്പോഴും അവ പെട്ടിയില്‍ അടച്ചുവെച്ചിരിക്കുകയായിരുന്നു, എന്നാല്‍ വളരെ വേഗം ബില്ല് പാസാക്കിയത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള മോദിയുടെ തന്ത്രമാണ്, രാജ്യത്തെ എഴുത്തുകാരെ പോലും ചൂഷണം ചെയ്യുന്ന തരത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ എന്നും മന്ത്രി ചിഞ്ചുറാണി ലബ്ബക്കടയില്‍ പറഞ്ഞു.
യോഗത്തില്‍ എല്‍ഡിഎഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, അനില്‍ കൂവപ്ലാക്കല്‍, പോള്‍സണ്‍ മാത്യു, അഗസ്റ്റിന്‍ മാത്യു, കെ എന്‍ റോയ്, രതീഷ് അത്തിക്കുഴി, മനോജ് എം തോമസ്, ലൂയിസ് വേഴാമ്പതോട്ടം ,ജോസ് ഞായര്‍ക്കുളം, വി ആര്‍ സജി, വി ആര്‍ ശശി, കെ സി ബിജു, കെ കെ സജി മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






